ഗംഭീറോ രഹാനെയോ കേമന്‍ ? ഇന്ന് പൊടിപാറും പൂരം


ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും നേര്‍ക്കുനേര്‍. ഇരു ടീമുകളും ആദ്യ മല്‍സരത്തില്‍ തോല്‍വി വഴങ്ങിയതിനാല്‍ത്തന്നെ ജയം ഇരു കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. അജിന്‍ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്‍ ആദ്യ മല്‍സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനോടും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനോടുമാണ് തോറ്റത്.
രാജസ്ഥാന്‍ നിരയില്‍ ആദ്യ മല്‍സരത്തില്‍ മലാളി താരം സഞ്ജു സാംസണ് മാത്രമാണ് തിളങ്ങാനായത്. അജിന്‍ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, രാഹുല്‍ ത്രിപതി, ജോസ് ബട്‌ലര്‍ തുടങ്ങി വെടിക്കെട്ട് ബാറ്റിങ് നിരയും ജയദേവ് ഉനദ്ഘട്ട്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഉള്‍പ്പെടുന്ന ബൗളിങ് നിരയും ആദ്യ മല്‍സരത്തില്‍ അമ്പേ പരാജയമായിരുന്നു.
ഡല്‍ഹിയുടെ കാര്യവും അതുപോലെ തന്നെയാണ്. കോളിന്‍ മണ്‍റോ, ഗംഭീര്‍, ശ്രേയസ് അയ്യര്‍, വിജയ് ശങ്കര്‍, ക്രിസ് മോറിസ്, റിഷഭ് പാന്ത് തുടങ്ങി മികവുറ്റ ബാറ്റിങ് നിരയും ട്രന്റ് ബോള്‍ട്ട്, മുഹമ്മദ് ഷമി ഉള്‍പ്പെടുന്ന ഫാസ്റ്റ് ബൗളിങ് നിരയും ആദ്യ മല്‍സരത്തില്‍ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല.
ഇന്ന് ഇരു കൂട്ടര്‍ക്കും ജയം അഭിമാന പ്രശ്‌നമായതിനാല്‍ത്തന്നെ ഉശിരന്‍ പോരാട്ടം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. വൈകീട്ട് 8 മണിമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1ല്‍ മല്‍സരം തല്‍സമയം.

RELATED STORIES

Share it
Top