ഖോര്‍ഫക്കാനില്‍ ഒഴുക്കില്‍ പെട്ട മലയാളിക്കായി തിരച്ചില്‍ തുടരുന്നുറാസല്‍ ഖൈ:  ശക്തമായ മഴയെ തുടര്‍ന്ന് ഖോര്‍ഫക്കാനില്‍ മഴവെള്ളപ്പാച്ചില്‍ കുടുങ്ങി കാണാതായ മലയാളി വിദ്യാര്‍ത്ഥിക്കായി അധികൃതര്‍ തിരച്ചില്‍ ശക്തമാക്കി. എറണാംകുളം സ്വദേശി തടത്തില്‍ ജോയിയുടെ മകനും ബിര്‍ല ഇന്‍സ്റ്റിയൂട്ടിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ ആല്‍ബര്‍ട്ട് ജോയിക്ക് (18) വേണ്ടിയാണ് ഹെലിക്കോപ്റ്ററിന്റെ സഹായത്തോടെ പോലീസും റസ്‌ക്യൂ വിഭാഗവും തിരച്ചില്‍ നടത്തുന്നത്. കൂട്ടുകാരോടൊത്ത് മഴ ആസ്വദിക്കാനായി പുറപ്പെട്ടതായിരുന്നു ആല്‍ബര്‍ട്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍വീല്‍ വാഹനം മഴ വെള്ളപ്പാച്ചിലില്‍ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന 5 സുഹൃത്തുക്കളെ  സമീപത്തുണ്ടായിരുന്നു സ്വദേശി പൗരനാണ് രക്ഷപ്പെടുത്തിയത്. ആല്‍ബര്‍ട്ടിനെ വാഹനത്തില്‍ നിന്നും ഇറക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം ഒഴുകി പോകുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ആല്‍ബര്‍ട്ടിന്റെ രക്ഷിതാക്കള്‍ നാട്ടിലായിരുന്നു.

RELATED STORIES

Share it
Top