ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചുഅല്‍ ഖോബാര്‍: തനിമ അല്‍ ഖോബാര്‍ ഘടകത്തിന് കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പഠിതാക്കളുടെ വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ അഞ്ച് പേര്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി. കെ പി ഹംസ, മുനവ്വറ സഈദ്, ഷഹര്‍ ബാനു, റസീന റിസ, നിഷ നിസാര്‍ എന്നിവരാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. ഖുര്‍ആനിലെ അല്‍ ബഖറ അധ്യായം അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന വാര്‍ഷിക പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് കോര്‍ഡിനേറ്റര്‍ ഹുസൈന്‍ പാലത്തിങ്ങല്‍ അറിയിച്ചു.

RELATED STORIES

Share it
Top