ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ഥിയെ അനുമോദിച്ചു

നാറാത്ത്: മടത്തിക്കൊവ്വല്‍ ബദരിയ്യ ഖുര്‍ആന്‍ ഹിഫ്ഌ കോളജില്‍നിന്ന് 10 മാസം കൊണ്ട് ആദ്യമായി ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ഥിയെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു. മടത്തിക്കൊവ്വലിലെ താഹിറ-പി പി ശിഹാബ് ദമ്പതികളുടെ മകന്‍ മുഹമ്മദ് റാസിനെയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാമ്പുരുത്തി യൂനിറ്റ് ഭാരവാഹികള്‍ വീട്ടിലെത്തി ഉപഹാരം നല്‍കിയത്. യൂനിറ്റ് പ്രസിഡന്റ് വി കെ ബഷീര്‍ ഉപഹാരം കൈമാറി. സെക്രട്ടറി ജുനൈദ്, മയ്യില്‍ ഡിവിഷന്‍ കമ്മിറ്റിയംഗം എം റാസിഖ്, എം ഷൗക്കത്തലി സംബന്ധിച്ചു.

RELATED STORIES

Share it
Top