ഖുര്‍ആന്‍ പഠനം വ്യക്തി ജീവിതത്തിന് കരുത്തേകുന്നു: ഷിഫാര്‍ മൗലവി

കോട്ടയം: ഖുര്‍ആന്‍ പഠനം ഒരു വ്യക്തിയെ ആന്തരികവും ബാഹ്യവുമായ ജീവിതത്തിന് കരുത്തേകുന്നുവെന്ന് താജ് ജുമാ മസ്ജിദ് ഇമാം എ പി ഷിഫാര്‍ മൗലവി കൗസരി അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ പഠനവും ജീവിതവും മറന്നതാണ് വര്‍ത്തമാനകാല മുസല്‍മാന്റെ മൂല്യച്ചുതിക്ക് കാരണം.
ദക്ഷിണകേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖല സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  മേഖലാ പ്രസിഡന്റ് കെ എം ത്വഹാ മൗലവി അധ്യക്ഷനായി.
കൈതമല ജുമാമസ്ജിദ് ചീഫ് ഇമാം നിഷാദ് മൗലവി മന്നാനി ഉദ്ഘാടനം ചെയ്തു. പി എസ് ഹബീബുല്ല മൗലവി, കൗ ണ്‍സിലര്‍ കുഞ്ഞുമോന്‍ കെ മേത്തര്‍, ബഷീര്‍ മൗലവി, താജ് ജുമാമസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് അബ്ദുന്നാസര്‍  സംസാരിച്ചു. ഡികെഎല്‍എം മദ്രസാ ഫെസ്റ്റില്‍ സംസ്ഥാന തല മല്‍സരത്തില്‍ മികച്ച വിജയം നേടിയ അബ്ദുല്ലാ നവാസിനെ ചടങ്ങില്‍ അനുമോദിച്ചു. അബ്ദുല്ലാ നവാസിന്റെ ഉസ്താദായ ബഷീര്‍ മൗലവിയെയും ചടങ്ങില്‍ ആദരിച്ചു.

RELATED STORIES

Share it
Top