ഖാസിയുടെ മരണം: സിബിഐ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന്

ബദിയടുക്ക: സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയും ഉത്തര മലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാന നായകനുമായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ കുറിച്ച് കൃത്യമായ സാഹചര്യ തെളിവുകളും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും അവ അന്വേഷണ വിധേയമാക്കതെ മറ്റൊരു വഴിയിലെക്ക് ജന ശ്രദ്ധ തിരിച്ചു വിട്ട് സിബിഐ പൊതു സമൂഹത്തെ വിഡ്ഢികളാക്കുകയാണെന് സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്്‌ല്യാര്‍ പറഞ്ഞു.
ശംസുല്‍ ഉലമാ ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിച്ച സി എം ഉസ്താദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദം ദാരിമി നാരമ്പാടി അധ്യക്ഷത വഹിച്ചു. ഖലീല്‍ ദാരിമി ബെളിഞ്ചം, റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി മീലാദ് നഗര്‍, സിദ്ദീഖ് ബെളിഞ്ചം, റസാഖ് അര്‍ഷദി കുമ്പഡാജ, അസീസ് പാടലടുക്ക, ജാഫര്‍ മീലാദ് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top