ഖാലിദ സിയയുടെ അഭിഭാഷകനെ ഇന്ത്യ തിരിച്ചയച്ചു

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ അഭിഭാഷകനെ ഇന്ത്യ തിരിച്ചയച്ചു. അനുയോജ്യമായ വിസ ഇല്ലെന്നു കാണിച്ചാണ് ബ്രിട്ടീഷ് പാര്‍ലമെന്റംഗം കൂടിയായ ലോര്‍ഡ് അലക്‌സാണ്ടര്‍ കാര്‍ലിയെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചതെന്ന് വിദേശകാര്യ മന്ത്രാലായം അറിയിച്ചു. ഖാലിദ സിയക്കും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മാധ്യമങ്ങളോട് വിശദീകരിക്കാനാണ് കാര്‍ലി ഡല്‍ഹിയിലെത്തിയത്.
എന്നാല്‍ വിസ അപേക്ഷയില്‍ പത്രസമ്മേളനത്തിന്റെ കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും അതിനാലാണ് തിരിച്ചയച്ചതെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. അതേസമയം ബംഗ്ലാദേശ് സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണ് ഇന്ത്യയുടെ നടപടിയെന്ന് അലക്‌സാണ്ടര്‍ കാര്‍ലി പ്രതികരിച്ചു.

RELATED STORIES

Share it
Top