ഖാര്‍ഗെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിതനായി. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി മോഹന്‍ പ്രകാശിനു പകരമായാണ് ഖാര്‍ഗെയുടെ നിയമനം.
ഖാര്‍ഗെയ്ക്കു പുറമെ മഹാരാഷ്ട്രയുടെ ചുമതല നല്‍കി മൂന്നുപേരെ എഐസിസി സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്. സോണല്‍ പട്ടേല്‍, ആശിശ് ദുഅ, സമ്പത്ത് കുമാര്‍ എന്നിവരാണു പുതിയ സെക്രട്ടറിമാര്‍.
ഇതിനു പുറമെ ആന്ധ്രയുടെ ചുമതല നല്‍കി രണ്ടു സെക്രട്ടറിമാരെക്കൂടി നിയമിച്ചിട്ടുണ്ട്. മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആന്ധ്രയുടെ പൂര്‍ണ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി. 2019ലാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

RELATED STORIES

Share it
Top