ഖാദര്‍ വധക്കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പോലിസ് അപ്പീല്‍ നല്‍കും

തളിപ്പറമ്പ്: വായാട്ടെ അബ്ദുല്‍ ഖാദര്‍ വധക്കേസ് പ്രതി കോരന്‍പീടികയിലെ എം വി അബ്ദുല്‍ ലത്തീഫിന് ജാമ്യം നല്‍കിയ പയ്യന്നൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരേ പോലിസ് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. ഖാദര്‍ വധത്തിന് പിറകെ പരിയാരം എസ്‌ഐ രാജനെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയാണ് ലത്തീഫ്.
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും വിദേശത്തേക്ക് കടന്നുവെന്ന് പോലിസ് പറയുന്ന ഇയാള്‍ക്ക് ഖാദര്‍ വധക്കേസിലും അഞ്ചു വാറണ്ട് കേസിലും കോടതിയില്‍ ഹാജരായ ഉടന്‍ ജാമ്യം ലഭിക്കുകയായിരുന്നു. കൊലക്കേസില്‍ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമുണ്ടെങ്കിലും ലത്തീഫിന്റെ പശ്ചാത്തലം പരിഗണിക്കാതെയാണ് കോടതി ജാമ്യം നല്‍കിയതെന്ന് ചൂണ്ടിക്കാണിച്ചാണ് പോലിസ് അപ്പീല്‍ നല്‍കുക. അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ അഭിപ്രായം ആരായാതെയാണ് ജാമ്യം അനുവദിച്ചതെന്ന് പോലിസ് പറയുന്നു.

RELATED STORIES

Share it
Top