ഖഷഗ്ജി വധം: സൗദി പ്രോസിക്യൂട്ടര്‍ തുര്‍ക്കിയിലെത്തും

ദുബയ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ട കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്യുന്നതിനായി സൗദി പ്രോസിക്യൂട്ടര്‍ തുര്‍ക്കിയിലെത്തുമെന്നു റിപോര്‍ട്ട്. തുര്‍ക്കിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, വാര്‍ത്ത സൗദി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്നു യുഎസ് ഡിഫന്‍സ് സെക്രട്ടറി ജിം മാട്ടിസ് ആവശ്യപ്പെട്ടു. ബഹ്‌റയ്‌നില്‍ വച്ചു ജിം മാട്ടിസ് സൗദി വിദേശകാര്യ മന്ത്രി അദീല്‍ അല്‍ ജുബൈറുമായി കൂടിക്കാഴ്ച നടത്തി. സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായ ഖഷഗ്ജി ഈ മാസം 2നാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചു കൊല്ലപ്പെട്ടത്.

RELATED STORIES

Share it
Top