ഖഷഗ്ജി വധം: സൗദി- തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തി

ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ട കേസന്വേഷണവുമായി ബന്ധപ്പെട്ട സൗദി-തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തിയതായി അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇസ്താംബൂള്‍ കോടതിയിലെ കൂടിക്കാഴ്ച 75 മിനിറ്റ് നീണ്ടു.
വിവരങ്ങള്‍ കൈമാറിയത് അന്വേഷണത്തിന് പുരോഗതിക്ക് ഗുണകരമാവുമെന്നും സൗദി എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും തുര്‍ക്കി കൂടിക്കാഴ്ച കഴിഞ്ഞ ഉടന്‍ തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത്ത് കാവൂസ് ഒഗ്‌ലു ആവശ്യപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും സൗദി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായ ഖഷഗ്ജി ഈ മാസം 2നാണ് ഇസ്താംബൂളിലെ സൗദി കോണ്‍—സുലേറ്റില്‍ വച്ചു കൊല്ലപ്പെട്ടത്. കേസ് അന്വേഷണം തുര്‍ക്കിക്ക് കൈമാറണമെന്ന ആവശ്യം സൗദി തള്ളിയിരുന്നു. കേസില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അംഗരക്ഷകര്‍ അടക്കം 21 പേരെയാണ് സൗദി അറസ്റ്റ് ചെയ്തത്. ആസൂത്രിതമായാണ് ഖഷഗ്ജിയെ കൊലപ്പെടുത്തിയതെന്നു സൗദി പ്രോസിക്യൂട്ടര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു

RELATED STORIES

Share it
Top