ഖമീസില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

അബഹ: 'യൗവ്വനം അല്ലാഹുവിനു സമര്‍പ്പിക്കുക' എന്ന പേരില്‍ യൂത്ത് ഇന്ത്യ  സൗദിയില്‍  നടത്തിക്കൊണ്ടിരിക്കുന്ന കാംപയിന്റെ ഭാഗമായി അസീര്‍ ചാപ്റ്റര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ഒരു രാജ്യത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബത്തിന്റെ സമാധാന ജീവിതം നാടിന്റെയും  മൊത്തം രാജ്യത്തിന്റെ സമാധാനവും ക്ഷേമവും നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്.  ദമ്പതികള്‍ക്ക് നല്‍കപ്പെട്ട ഏറ്റവും വലിയ ദൈവാനുഗ്രഹമാണ് സ്‌നേഹം. കുടുംബം കരുത്തോടെ നിലനില്‍ക്കണമെങ്കില്‍ അവിടെ മനുഷ്യാവകാശവും ജനാധിപത്യവും പ്രേമവും കാരുണ്യവും   നിറഞ്ഞു നില്‍ക്കുന്ന പൂവും കായും തളിരും ഇലയും വിരിയുന്ന പൂന്തോട്ടമാകണം. വാട്‌സ് അപ്പിന്റെയും ഫെയ്‌സ് ബുക്കിന്റെയും ആധുനിക യുഗത്തില്‍ വീട്ടകങ്ങളില്‍ സംസാരമില്ലാതെയായിരിക്കുന്നു. കുടുംബാംഗങ്ങള്‍ നല്ല കേള്‍വിക്കാരും പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്തുകയും വേണമെന്നും തനിമ അസീര്‍ സോണല്‍ പ്രസിഡണ്ട് മുഹമ്മദ് അലി ചെന്ത്രാപ്പിന്നി പറഞ്ഞു.
ഇസ്‌ലാമില്‍ ആദ്യ പിതാവായ ആദമില്‍ നിന്നും ഹവ്വയില്‍ നിന്നുമാണ് കുടുംബ ജീവിതം ആരംഭിക്കുന്നത്. പരലോക ജീവിതമാണ് നീണ്ടുനില്‍ക്കുന്ന യഥാര്‍ത്ഥ ജീവിതമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ജീവിതത്തെ ദൈവികകല്പനയ്ക്കനുസരിച്ചു മാറ്റുന്നതിലൂടെ ജീവിത വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖമീസ് പുതിയ സനാഇയ ഹുദാ മദ്രസ്സ ഓഡിറ്റോറിയാത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ മധുരിക്കുന്ന കുടുംബം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസീര്‍ യൂത്ത് ഇന്ത്യ പ്രസിഡണ്ട് അന്‍സാര്‍ കൊടുങ്ങല്ലൂര്‍, സുഹയ്ബ് ചെര്‍പ്പുളശ്ശേരി, ഫാറൂ സനാഇയ്യ സംസാരിച്ചു. അയ്മന്‍ സക്കീര്‍ ഖിറാഅത്ത് നടത്തി.

[related]

RELATED STORIES

Share it
Top