'ഖമറുന്നീസാ അന്‍വര്‍ മാപ്പു പറയേണ്ടത് മുസ്‌ലിം സമുദായത്തോട് 'ദോഹ: ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘത്തിന്റെ രാഷ്ട്രീയ വിഭാഗത്തെ പ്രശംസിക്കുക വഴി മുസ്‌ലിം ലീഗ് വനിതാ വിഭാഗം നേതാവ് മുസ്‌ലിം സമുദായത്തെയാണ് അപമാനിച്ചിരിക്കുന്നതെന്നും അതിനാല്‍ അവര്‍ മാപ്പുപറയേണ്ടത് മുസ്‌ലിം സുദായത്തോടാണെന്നും വിമന്‍സ് ഫ്രട്ടേണിറ്റി സംസ്ഥാന ്പ്രസിഡന്റ് ഷിജ്‌ന പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാരം മുസ്‌ലിം സമുദായത്തിനു നേരെ രാജ്യത്തുടനീളം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെയും കേന്ദ്രഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളുടെയും നേരെ കണ്ണടക്കാന്‍ ഒരു ജനാധിപത്യ, മതേതരവാദിക്കും കഴിയുകയില്ല. രാജ്യം ഇന്നോളം ഉയര്‍ത്തിപ്പിടിച്ച അടിസ്ഥാന മൂല്യങ്ങളെത്തന്നെ പിഴുതുമാറ്റാനുള്ള ശ്രമങ്ങള്‍ ഫാഷിസ്റ്റ് ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തികൊണ്ടിരിക്കുമ്പോള്‍ ഉത്തരവാദപ്പെട്ട ന്യൂനപക്ഷ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ പുറത്തുവരുന്നത് ഫാഷിസത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. തന്റെ മൂക്കിനു മുന്നിലാണ് ഈ വര്‍ഗീയവാദികളുടെ കൈകളാല്‍ കൊല്ലപ്പെട്ട ഫൈസലിന്റെ വിധവയും മാതാവും ജീവിക്കുന്നതെന്ന കാര്യമെങ്കിലും ഖമറുന്നീസ ഓര്‍ക്കേണ്ടതായിരുന്നുവെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top