ഖമറുന്നിസയ്ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത് അനന്തമായ സാധ്യതകള്‍ : കെ സുരേന്ദ്രന്‍



കോഴിക്കോട് : സമ്മര്‍ദ്ദം കാരണം ഖേദം പ്രകടിപ്പിക്കേണ്ടി വന്നെങ്കിലും ഖമറൂന്നിസ അന്‍വര്‍ നട്ടെല്ലുള്ള വനിതാ നേതാവു തന്നെയാണെന്നും അനന്തമായ സാധ്യതകളാണ് അവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്നതെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. അപമാനം സഹിച്ച് അടങ്ങിയിരിക്കാതെ പറഞ്ഞ നിലപാടില്‍ ഉറച്ചുനിന്ന് നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്്്‌ലീം സ്ത്രീകളെ സഹായിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ഖമറുന്നിസയെ ഉപദേശിച്ചു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

"ഖമറുന്നീസ അന്‍വര്‍ ഒരു ഒററപ്പെട്ട വ്യക്തിയല്ല. ഇങ്ങനെ ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ച് മുസ്‌ളീം വനിതകള്‍. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരേയും ആകര്‍ഷിക്കുന്നുണ്ട്. അതു തുറന്നു പറയാനുള്ള തന്രേടം പലര്‍ക്കുമില്ലെന്നേയുള്ളൂ. സമ്മര്‍ദ്ദം കാരണം ഖേദം പ്രകടിപ്പിക്കേണ്ടി വന്നെങ്കിലും അവര്‍ നട്ടെല്ലുള്ള ഒരു വനിതാ നേതാവു തന്നെയാണ്. അവരുടെ മകന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു വായിക്കുന്‌പോള്‍ അവരുടെ നിലപാട് ബോധ്യമാവും. അനന്തമായ സാധ്യതകളാണ് ഈ നിലപാടിലൂടെ അവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ഒന്നുകില്‍ അപമാനം സഹിച്ച് അടങ്ങിയിരിക്കുക. അല്ലെങ്കില്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനിന്ന് നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്‌ളീം സ്ത്രീകളെ സഹായിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുക. രണ്ടാമത്തേതാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. "

RELATED STORIES

Share it
Top