ഖത്തറില്‍ വിദേശ നിക്ഷേപകര്‍ക്ക് നൂറ് ശതമാനവും ഉടമസ്ഥാവകാശം

ദോഹ: വിദേശ നിക്ഷേപകരുടെ സംരംഭങ്ങള്‍ക്ക് നൂറ് ശതമാനവും ഉടമസ്ഥാവകാശം അനുവദിച്ച് ഖത്തര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ ഏഴുമാസമായി അയല്‍രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ സാമ്പത്തിക,രാഷ്ട്രീയ ഉപരോധം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കരണം. 2014 മധ്യത്തില്‍ പെട്രോള്‍ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും പുതിയ പരിഷ്‌കരണത്തിലൂടെ  മറികടക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.


സാമ്പത്തിക മേഖലയുടെ ഭൂരിഭാഗം മേഖലയിലും ഈ തീരുമാനം ബാധകമായിരിക്കും. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് പോലുള്ള മേഖലകള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്നും ഖത്തര്‍ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാരില്‍ നി്ന്ന് പ്രത്യേക അനുമതി നേടണം. കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിയമം പാസാക്കിയത്.എന്നാല്‍ എന്നുമുതലാണ് നിയമം പ്രാബല്യത്തില്‍ വരികയെന്ന് രാജ്യം വ്യക്തമാക്കിയിട്ടില്ല.

RELATED STORIES

Share it
Top