ഖത്തറിലെ സംഘടനകള്‍ക്ക് യുഎന്‍ പദവിദോഹ: ഖത്തറിലെ എജുക്കേഷന്‍ എബൗ ഓള്‍ (ഇഎഎ), ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സംഘടനകള്‍ക്ക് യുഎന്‍ എക്കോണമിക് ആന്റ് സോഷ്യല്‍ കൗണ്‍സിലി (ഇകോസോക്)ല്‍ പ്രത്യേക ഉപദേശക പദവി. സര്‍ക്കാറിതര സംഘടനകള്‍ക്കുള്ള യുഎന്‍ സമിതിയാണ് പദവി സമ്മാനിച്ചത്. കഴിഞ്ഞ 22 മുതല്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ആരംഭിച്ച തുടര്‍ സമ്മേളനത്തിലെ സാമൂഹിക പ്രവര്‍ത്തനത്തിനാണ് പദവി. പ്രത്യേകിച്ച് സിറിയയിലും സിറിയന്‍ അഭയാര്‍ഥികള്‍ക്കുമുള്ള വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് എജുക്കേഷന്‍ എബൗ ഓളിന് ലഭിച്ചത്. ലോകത്ത് 50ലേറെ രാഷ്ട്രങ്ങളില്‍ ഇഎഎ വിദ്യാഭ്യാസ സേവനങ്ങള്‍ നടത്തുന്നുണ്ട്. മാനവിക- ദുരിതാശ്വാസ മേഖലകളിലെ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന് ലഭിച്ചത്.

RELATED STORIES

Share it
Top