ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം : ഹസന്‍തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ അഞ്ച് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചതു മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തറില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനു അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പ്രധാനമന്ത്രിയോടും വിദേശകാര്യമന്ത്രിയോടും ആവശ്യപ്പെട്ടു. പ്രവാസികളായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനും സഹായത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നും   കത്തി ല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവരോടും ഈ വിഷയത്തില്‍ ഇടപെടണമെന്ന് ഹസന്‍ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top