ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ദോഹ: ഖത്തര്‍ കേരള ഇസ്്‌ലാമിക് സെന്ററിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളായി എ വി അബൂബക്കര്‍ അല്‍ഖാസിമി(പ്രസിഡന്റ്), ഇസ്മാഈല്‍ ഹുദവി (ജനറല്‍ സെക്രട്ടറി), നാസര്‍ ഹാജി (ട്രഷറര്‍), കെ ബി കെ മുഹമ്മദ് (ഓര്‍ഗനൈസിങ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ദോഹജദീദ് ഇസ്്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. സിഐസി കോഓഡിനേറ്റര്‍ അബ്ദുല്‍ഹഖീം ഫൈസി ആദ്യശേരി മുഖ്യപ്രഭാഷണം നടത്തി. കേരള ഇസ്്‌ലാമിക് സെന്റര്‍ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ സഫാരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.  പി എസ് എച്ച് തങ്ങള്‍(അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), സൈനുല്‍ ആബിദീന്‍ സഫാരി(അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍),  അബ്ദുല്‍ ഖാദര്‍ ഹാജി ഹറമൈന്‍, മുഹമ്മദലി ഹാജി, ഹസ്സന്‍ ഹാജി, സൈനുദ്ധീന്‍ തങ്ങള്‍ (അഡൈ്വസറി ബോര്‍ഡ്  മെംബര്‍മാര്‍), മുഹമ്മദലി ഖാസിമി, സി വി ഖാലിദ്, സക്കരിയ്യ മാണിയൂര്‍, പോക്കര്‍ കക്കട്ട്, അബ്ദുല്‍ മാലിക്ക് ഹുദവി (വൈസ് പ്രസിഡന്റുമാര്‍), ഇഖ്ബാല്‍ കൂത്തുപറമ്പ്, മജീദ് ഹുദവി, മൊയ്തീന്‍ കുട്ടി വയനാട്, കെ മുഹമ്മദ് ജമാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. സക്കരിയ്യ മാണിയൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദലി ഖാസിമി, ഇഖ്ബാല്‍ കൂത്തുപറമ്പ്, മൊയ്തീന്‍കുട്ടി വയനാട് എന്നിവര്‍ സെന്ററിന്റെ വിവിധ സംരംഭങ്ങളെ കുറിച്ച് വിശദീകരിച്ചു. അബ്ദുല്‍ഖാദര്‍ ഹാജി, അബൂബക്കര്‍ വി കെ സംസാരിച്ചു. എ വി അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ ഹുദവി സ്വാഗതവും കെ ബി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top