കൗമാരക്കാര്‍ 2 പേരെ വെടിവച്ച് കൊന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടു

പട്‌ന: 17കാരനായ അന്തേവാസിയെയും വാര്‍ഡനെയും വെടിവച്ചു കൊന്ന ശേഷം അഞ്ച് കൗമാരക്കാര്‍ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടു. ബിഹാറിലെ പുര്‍ണിയ നഗരത്തിലാണ് സംഭവം. രക്ഷപ്പെട്ടവരില്‍ ഒരാള്‍ ജനതാദള്‍ യുനൈറ്റഡിന്റെ പ്രാദേശിക നേതാവിന്റെ മകനാണ്. വാര്‍ഡനായ ബിജേന്ദ്ര കുമാറാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ചുമയ്ക്കുള്ള മരുന്ന് ലഹരിക്കു വേണ്ടി ഉപയോഗിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് വാര്‍ഡന്‍ ബിജേന്ദ്രകുമാറും രക്ഷപ്പെട്ടവരും തമ്മില്‍ കഴിഞ്ഞദിവസം വാക്കേറ്റമുണ്ടായിരുന്നു. ചുമ മരുന്ന് ഒളിപ്പിച്ച സ്ഥലം കാണിച്ചുകൊടുത്തെന്ന സംശയത്തെ തുടര്‍ന്നാണ് അന്തേവാസിയെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top