കൗമാരക്കാരുടെ നല്ല സുഹൃത്ത് അമ്മ: ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കൗമാരക്കാരില്‍ വൈകാരിക പിന്തുണയും പഠന മികവും ലക്ഷ്യമാക്കി നടപ്പാക്കുന്ന ലെറ്റസ് ടോക്ക് പദ്ധതിക്ക് വിഎസ്എസ്‌സി സ്‌കൂളില്‍ തുടക്കമായി. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പദ്ധതി ഉദ്ഘാടനം ചെയ്തു. അമ്മ നല്ല സുഹൃത്തായാല്‍ കൗമാരക്കാര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഒരു പരിധിയിലേറെ ഒഴിവാകുമെന്നും സൗഹൃദം ശക്തമാക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ആപ്പുകളില്‍ കൂടുതല്‍ പേര്‍ക്ക് ഗുഡ് മോണിങ് അയക്കുന്ന തരത്തിലുള്ള മല്‍സരങ്ങള്‍ക്കു പകരം പ്രായോഗിക ജീവിതത്തിലൂടെ മല്‍സരിച്ച് മുന്നേറാനുള്ള പരിശീലനമാണ് കുട്ടികള്‍ക്ക് ആവശ്യമെന്നും ബെഹ്‌റ അഭിപ്രായപ്പെട്ടു.
വിഎസ്എസ്‌സി ഡയറക്ടര്‍ എസ് സോമനാഥ് അധ്യക്ഷത വഹിച്ചു. വിഎസ്എസ്‌സി ചീഫ് കണ്‍ട്രോളര്‍ ഡോ. ബിജു ജേക്കബ് ഐജി പി വിജയന്‍, ലെറ്റസ് ടോക്ക് പ്രോജക്ട് ഡയറക്ടര്‍ ഡോ. സന്തോഷ് ജി തോമസ്, പ്രിന്‍സിപ്പല്‍ പുഷ്പ ആര്‍ മേനോന്‍, പിടിഎ സെക്രട്ടറി എ സെന്തില്‍കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ബീനാ പ്രഭ സസാരിച്ചു. ഡിജിപി ലോക്‌നാഥ് ബഹ്‌റ, ഐജി പി വിജയന്‍ എന്നിവരുമായി മുഖാമുഖവും നടന്നു.

RELATED STORIES

Share it
Top