കൗമാരക്കാരി പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യ ചെയ്ത നിലയില്‍


ന്യൂഡല്‍ഹി:ഡല്‍ഹിയിലെ  തിലക് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ കൗമാരക്കാരി ആത്മഹത്യചെയ്ത നിലയില്‍ . ശനിയാഴ്ച രാത്രിയാണ് സംഭവം. അയല്‍ക്കാരന്‍ തട്ടിക്കൊണ്ടുപോയ തന്റെ മകളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കൗമാരക്കാരിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മകളും അയല്‍ക്കാരന്റെ മകനും തമ്മിലുള്ള വിവാഹം നടത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സ്ത്രീ പറഞ്ഞു.മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നടത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. പോലീസ് വിളിച്ചതിനെത്തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറഞ്ഞു. തന്റെ മൂന്ന് ആണ്‍മക്കളെ പോലീസ് സ്‌റ്റേഷനിലെ മറ്റൊരുമുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

RELATED STORIES

Share it
Top