കൗമാരക്കാരന്‍ പിതാവിന്റെ തലക്കടിച്ചുവീഴ്ത്തികോതമംഗലം: കോതമംഗലത്ത് കൗമാരക്കാരന്‍  പിതാവിനെ തലക്കടിച്ച് വീഴ്ത്തി.  നേര്യമംഗലം മണിയംപാറ കുഴിക്കാട്ട് ജോളി(54)ക്കാണ് അടിയേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയിലെത്തിയ മകന്‍ അഭിജിത്ത്(19) ജോളിയെ വീട്ടില്‍ വച്ച് അടിച്ചുവീഴ്ത്തുകയായിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവേറ്റ ജോളിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജോളിയുടെ ഇടത് കാല്‍മുട്ടിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top