ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

ഭുവനേശ്വര്‍: വിവാഹിതയായ യുവതിയെ ക്ഷത്രപൂജാരി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഒഡീഷയിലാണ് സംഭവം. സരോജ് കുമാര്‍ ദാഷ് എന്ന പൂജാരിക്കെതിരെ യുവതി പരാതി നല്‍കിയിട്ടുണ്ട്.സ്വര്‍ണ പണയത്തില്‍ പണം നല്‍കാമെന്ന് സരോജ് കുമാര്‍ നേരത്തെ യുവതിയോട് പറഞ്ഞിരുന്നു. ഈ പണം വാങ്ങാന്‍ സരോജ് കുമാറിന്റെ വീട്ടില്‍ ചെന്നപ്പോഴാണ് വെള്ളത്തില്‍ മയക്കുമരുന്ന് കലക്കി നല്‍കി യുവതിയെ സരോജ് കുമാര്‍ പീഡിപ്പിച്ചത്.കൂടാതെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നും ഇയാള്‍ യുവതിയെ ലൈംഗികമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ യുവതി ഇയാളുടെ ആവശ്യം നിരസിച്ചു. ഇതിന്റെ ദേഷ്യത്തില്‍ സരോജ് കുമാര്‍ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top