ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ കുടുംബത്തെ മര്‍ദിച്ചവര്‍ അറസ്റ്റില്‍പത്തനംതിട്ട: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ മര്‍ദിച്ച കേസില്‍ മൂന്നു പേ ര്‍ അറസ്റ്റില്‍. കുമ്പഴ ഹനീഫ മ ന്‍സിലില്‍ നാസിം, യൂത്ത് കോ ണ്‍ഗ്രസ് നേതാവ് ആരിഫ് ഖാ ന്‍, ഷാഹിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച രാത്രി ഏഴുമണിയോടെ കണ്ണങ്കരയില്‍ വച്ച് കാറുകള്‍ കൂട്ടിമുട്ടിയതിന്റെ പേരില്‍ മുകുന്ദപുരം കൊമ്പാറയില്‍ തട്ടാരുപറമ്പില്‍ തുഷാരയില്‍ കിരണ്‍ (27), ഭാര്യ വീണ (24) എന്നിവരെയാണ് മര്‍ദിച്ചത്. നാസിമിന്റെ ഉടമസ്ഥതയിലുള്ള എസ്.യു.വിയില്‍ കിരണിന്റെ ഹോണ്ടാ സിറ്റി ഉരസുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കും നടക്കുമ്പോള്‍ ആരിഫും ഷാഹിദുമെത്തി കിരണിനെയും ഭാര്യയെയും മര്‍ദിക്കുകയായിരുന്നു. നാസിമിന്റെ കാറും പോലീസ് കസ്റ്റഡിയി ല്‍ എടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top