ക്ഷേത്രത്തില്‍ വൃദ്ധയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

ലഖ്‌നോ: ക്ഷേത്രത്തിനകത്ത് വച്ച് 60കാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. ഗാസിയാബാദിലെ പട്ടേല്‍ നഗറിലാണ് സംഭവം. സുരേന്ദ്രസിങ് (55) ആണ് അറസ്റ്റിലായത്. ത്വക്‌രോഗം സൗഖ്യപ്പെടാനാണു വൃദ്ധ പൂജാരിയെ സമീപിച്ചത്. പൂജാരിക്ക് രോഗസൗഖ്യത്തിനു പ്രത്യേക സിദ്ധിയുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വൃദ്ധ ക്ഷേത്രത്തിലെത്തിയത്. പ്രത്യേക പൂജയ്ക്കായി ഭാര്യയെ മാത്രം പൂജാരി അകത്ത് കൊണ്ടുപോയതായി ഭര്‍ത്താവ് പറഞ്ഞു. തന്നോട് പുറത്തു കാത്തിരിക്കാനും നിര്‍ദേശിച്ചു. അല്‍പസമയത്തിന് ശേഷം ഭാര്യയുടെ നിലവിളി കേട്ടതിനെ തുടര്‍ന്നു താനും അവിടെയുണ്ടായിരുന്ന ആളുകളും ഓടിച്ചെന്നപ്പോഴാണ് സംഭവം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഓടിക്കൂടിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ക്കെതിരേ ഐപിസി 376 വകുപ്പ് പ്രകാരം ബലാ ത്സംഗത്തിന്് കേസെടുത്തു.

RELATED STORIES

Share it
Top