ക്ഷേത്രത്തിലെ 15 കോടിയുടെ താഴികക്കുടം മോഷണം പോയി

ശിവപുരി: മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ റാം ജാനകി ക്ഷേത്രത്തിന്റെ മുകളില്‍ സ്ഥാപിച്ച സ്വര്‍ണം കൊണ്ടുണ്ടാക്കിയ താഴികക്കുടം അജ്ഞാതര്‍ മോഷ്ടിച്ചു. താഴികക്കുടത്തിന് 15 കോടി രൂപ വിലമതിക്കുമെന്ന് പോലിസ് അറിയിച്ചു. രാംജാനകി ക്ഷേത്രം 300 വര്‍ഷം മുമ്പ് തന്റെ പൂര്‍വികര്‍ പണിതതാണെന്നു മുന്‍ ഖാനിയാധന രാജകുടുംബാംഗമായ ജുദേവ് പറഞ്ഞു. കാണാതായ സ്വര്‍ണ താഴികക്കുടത്തിന് 55 കിലോഗ്രാം തൂക്കമുണ്ട്. കേസന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top