ക്ഷേത്രത്തിലെ സംഘര്‍ഷം: 56 പേര്‍ക്കെതിരേ കേസെടുത്തു

അടൂര്‍ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ കെട്ടുകാഴ്ചയോടനുബന്ധിച്ച് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അടൂര്‍ പൊലിസ് ഒരാളെ അറസ്റ്റ് ചെയ്യുകയും കണ്ടാലറിയാവുന്ന 56 പേര്‍ക്കെതിര കേസെടുത്തതിനൊപ്പം  മൂന്ന് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുകയും ചെയ്തു.
ഉല്‍സവ പറമ്പില്‍ കഠാര കൈവശം വെച്ചകേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ പെരിങ്ങനാട് ശിവശക്തിയില്‍ സൂരജ് കൃഷ്ണന്‍ (30) ആണ് അറസ്റ്റിലായത്. ഇയാളെ കോടതയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ആയുധം കൈവശംവെച്ചതിനുള്ള വകുപ്പ് അനുസരിച്ചാണ് ഇയാള്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. ഔദ്യോഗിക കൃതനിര്‍വ്വഹണം തടസപ്പെടുത്തിയതിനുംപൊലിസിനെ കല്ലെറിഞ്ഞ് ആക്രമിച്ചതിനും കണ്ടാലറിയാവുന്ന അന്‍പത്‌പേര്‍ക്കെതിരേയാണ് കേസ് എടുത്തത്. പൊലീസ് ലാത്തിവീശി ഓടിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. എസ്‌ഐ ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കല്ലേറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്യാമിന് തലയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.  മലമേക്കര കരയുടെ കുതിരയെടുപ്പുമായുണ്ടായ തര്‍ക്കാണ് കല്ലേറിലും അക്രമത്തിലും കലാശിച്ചത്.

RELATED STORIES

Share it
Top