ക്ഷേത്രത്തിലെത്തിയ വൃദ്ധയുടെ മാല മോഷ്ടിച്ച് കടന്ന യുവാവിനെ പോലിസ് അറസ്റ്റ്് ചെയ്തുഅമ്പലപ്പുഴ: ക്ഷേത്രത്തിലെത്തിയ വൃദ്ധയുടെ മാല മോഷ്ടിച്ചു കടന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന ഉപ്പു തോട് പുള്ളിക്കകത്ത് വീട്ടില്‍ ദീപു (19) നെയാണ് അമ്പലപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി1230 ഓടെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തിനെത്തിയ പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് പുത്തന്‍ പറമ്പ് ഭവാനി (80) ന്റെ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് ഇയാള്‍ പൊട്ടിച്ചു കടന്നത്. ബുധനാഴ്ച 5.30 ഓടെ ഗുരുവായൂരില്‍ നിന്നാണ് ഇയാള്‍ അമ്പലപ്പുഴയിലെത്തിയത്.തുടര്‍ന്ന് ക്ഷേത്രത്തില്‍ തങ്ങിയ ദീപു ഭവാനിയുമായി ചെങ്ങാത്തത്തിലാകുകയും രാത്രി 1230 ഓടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. ഭവാനിയുടെ ബഹളം കേട്ട് മറ്റു ഭക്തരും ജീവനക്കാരും ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.വിവരമറിഞ്ഞെത്തിയ പോലിസ് ട്രെയിന്‍ മാര്‍ഗം ഇയാള്‍ കടന്നു കാണുമെന്ന പ്രതീക്ഷയില്‍ ആര്‍പിഎഫിനെ വിവരം അറിയിച്ചു. ട്രെയിനില്‍ കൊല്ലം സ്‌റ്റേഷനില്‍ എത്തിയ ഇയാളെ ടിക്കറ്റെടുക്കാതെയാത്ര ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കുകയും ഫോട്ടോ അമ്പലപ്പുഴ പോലിസിനു കൈമാറി. ചിത്രം ഭവാനിയെ കാണിച്ച് ബോധ്യപ്പെട്ടതിനു ശേഷം അമ്പലപ്പുഴ പോലിസ് കൊല്ലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top