ക്ഷീര സംഘത്തിനെതിരേ പരാതി; പോലിസ് സ്റ്റേഷനില്‍ ഒത്തുതീര്‍ത്തുആനക്കര: കുമരനല്ലൂര്‍ മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംഘത്തിനെതിരെ പരാതിയുമായി ക്ഷീര കര്‍ഷകര്‍. പാല്‍ നല്‍കി മാസങ്ങള്‍ കഴിഞ്ഞും പലര്‍ക്കും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഘം നടത്തിപ്പുകാര്‍ പണം തിരിമറിചെയ്‌തെന്നാണ് ക്ഷീര കര്‍ഷകരുടെ ആരോപണം. എന്നാല്‍ ആഴ്ച്ചയില്‍ കൈപറ്റേണ്ട പണം പലരും യഥാ സമയം കൈപ്പറ്റാത്തതും ഇടക്ക് നേരിട്ട നോട്ട് പ്രതിസന്ധിയുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണ  മെന്നാണ് സംഘം നടത്തിപ്പുകാര്‍ ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണ മായി പറയുന്നത്. ക്ഷീരകര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് തൃത്താല പോലിസില്‍ ഇരുകൂട്ടരേയും വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചയില്‍ ജൂലൈ അവസാനത്തിനുള്ളില്‍ പാല്‍ നല്‍കി പണം ലഭി ക്കാനുള്ളവര്‍ക്ക് പണം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കയതായി പോലീസ് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top