ക്ഷാമബത്താ കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം: എന്‍ജിഒഎ

തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയായിരിക്കുന്ന ക്ഷാമബത്താ ഗഡുക്ക ള്‍ അനുവദിക്കുവാന്‍ ഉടന്‍ തയ്യാറാകണമെന്ന് എന്‍ജിഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ കെ ബെന്നി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടങ്ങളില്‍ ക്ഷാമബത്ത കുടിശ്ശിക വരുത്തിയിട്ടില്ലെന്ന് അദ്ദേഹം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. രണ്ട് ഗഡു ക്ഷാമബത്താ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലും കലക്ടറേറ്റുകള്‍ക്കു മുന്നിലും മാര്‍ച്ചും ധര്‍ണയും നടത്തണമെന്ന എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ തൃശൂര്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ പി ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി സനല്‍കുമാര്‍, ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ജെ വില്‍സന്‍, കെ ബി ശ്രീധരന്‍, ടി ജി രഞ്ജിത്ത്, പി ആര്‍ അനൂപ്, ടി പി ഹനീഷ്‌കുമാര്‍, കെ ജയനാരായണന്‍ ജില്ലാ ട്രഷറര്‍ എം ഒ ഡെയ്‌സന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് മനോജ്, എസ് വിനോദ്, എ എസ് നദീറ, വി കെ ഉണ്ണികൃഷ്ണന്‍, സി കെ ബാലന്‍  ജില്ലാ ഭാരവാഹികളായ കെ ഐ നിക്‌സന്‍, ഐ ബി മനോജ്, കെ പി ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

RELATED STORIES

Share it
Top