ക്ഷണിക്കാത്ത കല്യാണത്തിന് പാകിസ്താനില്‍ പോയവരാണ് വിമര്‍ശിക്കുന്നത്: കോണ്‍ഗ്രസ്’

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കു പാകിസ്താനുമായി രഹസ്യ ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ്. ഇന്ത്യ നേരിട്ട രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും ആരും ക്ഷണിക്കാതെ നവാസ് ശരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു പാകിസ്താനില്‍ പോയത് കോണ്‍ഗ്രസ്സുകാരല്ലെന്നും മോദിയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. വിളിക്കാത്ത കല്യാണത്തിന് പാകിസ്താനില്‍ പോയ ആളാണ് ഇപ്പോള്‍ തങ്ങളെ കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.പാകിസ്താനില്‍ നിന്നു ഗുജറാത്ത് തിരഞ്ഞെടുപ്പ് നേരിടാനാണെങ്കില്‍ പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ പത്താന്‍കോട്ടിലേക്ക് കയറ്റിയതാരെന്നും ചോദിക്കേണ്ടിവരും. ഇവിടെ ആര്‍ക്കാണ് പാകിസ്താനോട് സ്‌നേഹമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ആരോപണം അദ്ദേഹത്തിന്റെ വയസ്സിനും അനുഭവത്തിനും ചേര്‍ന്നതല്ലെന്നും സുര്‍ജേവാല പ്രതികരിച്ചു.

RELATED STORIES

Share it
Top