ക്വാറികളുടെ പ്രവര്‍ത്തനം 30 വരെ നിരോധിച്ചു

മലപ്പുറം: ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കുകളിലെ മുഴുവന്‍ ക്വാറികളുടേയും പ്രവര്‍ത്തനം ജൂണ്‍ 30 വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കാലവര്‍ഷം സജീവമായി തുടരുന്ന സഹചര്യത്തിലാണ് ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴകാരണം കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും അടുത്ത ദിവസങ്ങളില്‍ മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മഴ തുടരുന്ന സഹചര്യത്തില്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാവാനിടയുണ്ടെന്നും മലയോര മേഖലയില്‍ അടിയന്തിര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ സഹചര്യത്തിലാണ് നിരോധന ഉത്തരവ്. ജില്ലയില്‍ നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലാണ് കാലവര്‍ഷം കാരണം കൂടുതല്‍ അപകടങ്ങളും ദുരന്തങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

RELATED STORIES

Share it
Top