ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന പ്രതിയെ രക്ഷിക്കാന്‍ ശ്രമം

വൈപ്പിന്‍: ഞാറക്കല്‍ പെരുമ്പിള്ളിയില്‍ രാത്രി സമയത്ത് യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന പ്രതിയായ മുന്‍ കൊലക്കേസ് പ്രതിയെ രക്ഷിക്കാന്‍ പോലിസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതായി ആക്ഷേപം.
കൂടാതെ കൊട്ടേഷന്‍ നല്‍കിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ ഒഴിവാക്കാനും ചില കേന്ദ്രങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുള്ളതായി സൂചനകളുണ്ട്. അതേസമയം യഥാര്‍ഥപ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നും യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും പോലിസ് വഴിപ്പെടില്ലെന്നുമുള്ള സൂചനകള്‍ പോലിസും നല്‍കുന്നുണ്ട്.
ഫോര്‍ട്ട്‌വൈപ്പിന്‍ സ്വദേശി പുത്തന്‍വീട്ടില്‍ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് കുരിശിങ്കല്‍ ആല്‍ഫ്രഡ് പോള്‍(18) എന്നിവരാണ് ക്വട്ടേഷന്‍ സംഘത്തിന്റെ വധശ്രമത്തിനു ഇരയായവര്‍. ആക്രമം നടക്കുന്നതിനിടെ ഇതുവഴി വന്ന ഞാറക്കല്‍ പോലിസ് സ്റ്റേഷനില്‍ ജോലി നോക്കിയിരുന്ന ഒരു മുന്‍ പോലിസുകാരനെ കണ്ട് തിരിച്ചറിഞ്ഞതോടെയാണ് പ്രതികള്‍ അക്രമം മതിയാക്കി ഓടി രക്ഷപ്പെട്ടതത്രേ. ബൈക്കില്‍ എത്തിയ പ്രതികള്‍ ബൈക്കില്‍ തന്നെയാണ് രക്ഷപ്പെട്ടതും. അക്രമത്തിന് ഇരയായ യുവാക്കള്‍ തലക്കും ദേഹത്തും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്.
സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലിസിനായിട്ടില്ല. പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പോലിസ് ഭാക്ഷ്യം.

RELATED STORIES

Share it
Top