ക്ലോ കോര്‍ട്ടില്‍ നദാല്‍ കിങ്; തീമിനെ തകര്‍ത്ത് 11ാം ഫ്രഞ്ച് ഓപണ്‍ കിരീടം


പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിന്. ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ തന്റെ 11ാം ഫ്രഞ്ച് ഓപണ്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 6-3, 6-2.
മഴ വില്ലനായേക്കുമെന്ന പ്രവചനത്തില്‍ ആരംഭിച്ച ഫ്രഞ്ച് ഓപണില്‍ ആധികാരിക വിജയമാണ് നദാല്‍ നേടിയെടുത്തത്. തുടക്കം മുതല്‍ കരുത്തുകാട്ടിയ നദാല്‍ ആദ്യ സെറ്റ് 6-4 എന്ന സ്‌കോറിന് അക്കൗണ്ടിലാക്കി. രണ്ടാം സെറ്റിലും തുടര്‍ച്ചയായി പോയിന്റുകള്‍ നേടിയ നദാല്‍ എറ്റിപി റാങ്കിലെ എട്ടാം സ്ഥാനക്കാരാനായ തീമിനെ നന്നായി വെള്ളം കുടിപ്പിച്ച് 6-3ന് സെറ്റ് സ്വന്തമാക്കി. മഴ ഭീഷണി സജീവമായ മൂന്നാം സെറ്റില്‍ അതിവേഗം നദാല്‍ പോയിന്റുകള്‍ നേടിയപ്പോള്‍ മഴയ്ക്കുമുമ്പേ ക്ലേ കോര്‍ട്ടിലെ രാജാവിനൊപ്പം മൂന്നാം സെറ്റും കിരീടവും നില്‍ക്കുകയായിരുന്നു. നദാലിന്റെ കരിയറിലെ 17ാം ്ഗ്രാന്റ്സ്ലാം കിരീടമാണിത്.

RELATED STORIES

Share it
Top