ക്ലീന്‍ കാംപസ് ഗ്രീന്‍ കാംപസ് പദ്ധതി ഉദ്ഘാടനം ഇന്ന്

മലപ്പുറം: തദ്ദേശ സ്വയം ഭരണ വകുപ്പിനു കീഴിലുള്ള ശുചിത്വ മിഷന്‍, എന്‍എസ്എസുമായി സഹകരിച്ച് നടപ്പാക്കുന്ന ക്ലീന്‍ കാംപസ്  ഗ്രീന്‍ കാംപസ് പദ്ധതി സമ്പൂര്‍ണമായി നടപ്പില്‍ വരുത്തിയതിന്റെ പ്രഖ്യാപനം ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിക്കും. ഇന്നു രാവിലെ 10.15ന് മലപ്പുറം ഗവ. കോളജ് സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ജ്യോതിഷ് മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് സ്റ്റീല്‍ ബോട്ടിലുകളുമായി വിദ്യാര്‍ഥികള്‍  “കലക്ടറോടൊപ്പം സെല്‍ഫിയുമെടുക്കും. ക്ലീന്‍ കാംപസ് ഗ്രീന്‍ കാംപസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ എന്‍എസ്എസ് യൂനിറ്റുകളും കാംപസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കി വരികയാണ്.
മലപ്പുറം  ഗവ. കോളജിലെ മുഴുവന്‍  എന്‍എസ്എസ് വോളന്റിയര്‍മാരും അധ്യാപക അനധ്യാപക  ജീവനക്കാരായ മുഴുവന്‍ ആളുകളും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കി  സ്റ്റീല്‍ ബോട്ടിലുകള്‍ വാങ്ങി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമായി കോളജിലെ മുഴുവന്‍ കുട്ടികള്‍ക്കും മഷിപ്പേനകള്‍ വിതരണം ചെയ്യല്‍, തുണി സഞ്ചികളുടെ നിര്‍മാണം, മാലിന്യത്തില്‍ നിന്നും ബയോഗ്യാസ് നിര്‍മാണം എന്നീ പദ്ധതികളുടെയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ശുചിത്വ മിഷന്‍ അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top