ക്ലീനറുടെ മരണം: ലോറി സമരവുമായി ബന്ധമില്ല

പാലക്കാട്:ചരക്ക് ലോറിയിലെ ക്ലീനര്‍ ദുരൂഹ സഹാചര്യത്തില്‍ മരിച്ച സംഭവത്തില്‍ ലോറി സമരവുമായി യാതൊരു ബന്ധമില്ലെന്ന് ഓള്‍ കേരള ട്രാക്ക് ഓണേഴ്‌സ് ഹെല്‍പ്പ് ലൈന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഭവം നടന്നതിനെക്കുറിച്ച് ഡൈവറുടെ വ്യത്യസ്ത മൊഴികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആദ്യം കഞ്ചിക്കോട്ട് നടന്ന കല്ലേറിലാണ് മരണമടഞ്ഞതെന്ന് പറഞ്ഞ ഡൈവര്‍ പിന്നീട് ചാവടിയിലാണെന്ന് തിരുത്തി പറയുകയായിരുന്നു.
പോലിസ് അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായ സ്ഥിതിക്ക് വാളയാറില്‍ ലോറിസമരവുമായി ബന്ധപ്പെട്ട കല്ലേറിലാണ് മരണമടഞ്ഞ വാദം പൊളിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി യഥാര്‍ഥ വിവരം പുറത്ത് കൊണ്ട് വരണം. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി യൂസഫ്, ബിജു പങ്കെടുത്തു.

RELATED STORIES

Share it
Top