ക്ലാസ് മുറിയില്‍ സിസി ടിവി നിരീക്ഷണം; ക്യാമറകള്‍ നീക്കിയില്ലെങ്കില്‍ നടപടികോട്ടയം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകള്‍ നീക്കണമെന്ന് സര്‍ക്കുലര്‍. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ നീക്കം ചെയ്യണം എന്നും ഇനി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ വിലക്കുകയും ചെയ്ത് ഹയര്‍ സെക്കന്ററി ഡയറക്ടറാണ് സര്‍ക്കുലര്‍ ഇറക്കിയത്.
ക്ലാസ് മുറികളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് എതിരെ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം നിലവിലുണ്ട്. സര്‍ക്കുലറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top