ക്ലാസ് മുറികളില്‍ സിസിടിവി കാമറ സ്ഥാപിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിനുള്ള സ്റ്റേ തുടരും

കൊച്ചി: സ്‌കൂളിലെ ക്ലാസ് മുറികളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിനുള്ള സ്‌റ്റേ തുടരും. കേസ് വീണ്ടും 22ന് പരിഗണിക്കും. പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാരുടെ ഉത്തരവുകള്‍ ചോദ്യംചെയ്ത് നൂറനാട് പള്ളിക്കല്‍ പിയുപിഎസ്എം ഹൈസ്‌കൂള്‍ മാനേജര്‍ ടി എസ് പത്മകുമാരി ഉള്‍പ്പെടെ നല്‍കിയ ഹരജികളില്‍ ഹൈക്കോടതി നേരത്തെ സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞദിവസം ഹരജി വീണ്ടും പരിഗണനയ്‌ക്കെത്തിയെങ്കിലും സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച കോടതി ഹരജി വീണ്ടും ഓക്ടോബര്‍ 22ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

RELATED STORIES

Share it
Top