ക്ലബ്ബ് ലോകകപ്പ് സെമി: റയലിനെ തളക്കുമോ അല്‍ ജസീറ?രാത്രി 10.30, നിയോ സ്‌പോര്‍ട്‌സില്‍ തല്‍സമയം

അബുദബി: യൂറോപ്യന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ക്ലബ് ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് സെമിയില്‍ ഇന്ന് (13-12-017) യു എ ഇ ടീമായ അല്‍ ജസീറയെ നേരിടും. രണ്ട് തവണ ക്ലബ് ഫുട്‌ബോള്‍ ചൂടിയ റയല്‍ സീസണിലും കിരീടത്തില്‍ മുത്തമിട്ടാല്‍ കിരീട നേട്ടത്തില്‍ മറ്റൊരു യൂറോപ്യന്‍ കരുത്തരായ ബാഴ്‌സലോണയ്‌ക്കൊപ്പമെത്താം. അല്‍ ജസീറയുടെ തട്ടകമായ സയിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മല്‍സരം. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബില്‍ സെവിയ്യയെ 5-0 ന് തകര്‍ത്താണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ റയല്‍ സെമിയിലിറങ്ങുന്നത്. അതേസമയം, യുഎഇ ചാംപ്യന്‍മാരാണ് അല്‍ ജസീറ. സസ്‌പെന്‍ഷനു ശേഷം ഡാനിയര്‍ കര്‍വാജലും സെര്‍ജിയോ റാമോസും കാസെമിറോയും ടീമിലേക്ക് തിരിച്ചെത്തിയത് പരിശീലകന്‍ സിദാന് ആത്മവിശ്വാസം നല്‍കുന്നു. എങ്കിലും ഗോള്‍ കീപ്പര്‍ അലി കാസിഫും സെന്റര്‍ ബാക്ക് മുസല്ലിം ഫായെസും അല്‍ജസീറയ്ക്ക് വേണ്ടി മികച്ച ഫോമില്‍ കളിച്ചു വരുന്നത് റയലിന് തലവേദനയുണ്ടാക്കുന്നു.  സ്വന്തം തട്ട€കത്തില്‍ അട്ടിമറി സാധ്യത പ്രതീക്ഷിച്ചാവും അല്‍ ജസീറ ബൂട്ടണിയുന്നത്.

RELATED STORIES

Share it
Top