ക്രൈംബ്രാഞ്ച് സിഐയെ വാഹനംതടഞ്ഞ് ആക്രമിച്ചു; നാലുപേര്‍ അറസ്റ്റില്‍

തലശ്ശേരി: ഭാര്യയോടൊപ്പം കാറില്‍ പോവുകയായിരുന്ന കണ്ണൂര്‍ െ്രെകംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പെരിങ്ങാടി സ്വദേശി സുനില്‍ കുമാറി(46)നെ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡ് ജങ്ഷനിലാണ് സംഭവം. മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു കിടക്കുകയായിരുന്ന വാഹനത്തിനു സൈഡ് നല്‍കിയില്ലെന്നാരോപിച്ചാണാണ് കാറിലുണ്ടായിരുന്ന സിഐയെ മറ്റൊരു കാറില്‍ സഞ്ചരിച്ച സംഘം ആക്രമിച്ചത്. ഭാര്യയെ അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തതായും പരാതിയുണ്ട്. സംഭവത്തില്‍ പാറക്കല്‍ സ്വദേശികളായ അനില്‍ എന്ന നകുലന്‍(50), പി രജിത്ത്(42), ജ്യോതി അശോകന്‍(52) എന്നിവരെയാണ് മാഹി പോലിസ് അറസ്റ്റ് ചെയ്തത്. ബാബുജി(45) എന്നയാളെ പിടികിട്ടാനുള്ളതായി പോലിസ് പറഞ്ഞു. പിണറായി കൂട്ടക്കൊല കേസ് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് സിഐ സനല്‍ കുമാര്‍ അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ആക്രമണം. പരിക്കേറ്റ സിഐയെ മാഹി ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top