ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത്‌

കോട്ടയം: കുമ്പസാര രഹസ്യം ചൂഷണംചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദികര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഐജി ദേവലോകം അരമനയിലെത്തി സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ കോട്ടയം ദേവലോകത്തെ അരമനയിലെത്തിയ ശ്രീജിത്തും സംഘവും ഏകദേശം അരമണിക്കൂറോളം ക ത്തോലിക്കാ ബാവയുമായി ചര്‍ച്ച നടത്തി. മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷമായിരുന്നു കൂടിക്കാഴ്ച. അന്വേഷണസംഘത്തിലെ എസ്പി അടക്കമുള്ളവരും ഐജിക്കൊപ്പമുണ്ടായിരുന്നു. കേസ് സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം കത്തോലിക്ക ബാവയെ ധരിപ്പിച്ചു. വൈദികര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത കാര്യവും ചര്‍ച്ചയായി.
കേസിന്റെ ഗൗരവവും ലഭ്യമായ തെളിവുകളും വൈദികര്‍ക്കെതിരാണെന്നും കനത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും ഐജി സഭാധ്യക്ഷന്‍ പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവയെ അറിയിച്ചു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാമെന്നും എല്ലാ സഹായങ്ങളും നല്‍കുമെന്നും കത്തോലിക്കാ ബാവ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം ഐജി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. വൈദികര്‍ക്കെതിരായ നിയമനടപടികളുമായി മുന്നോട്ടുപോവുന്നതില്‍ തടസ്സമില്ലെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. ഇടുക്കി/കൊല്ലം: സീരിയല്‍ നടിയുടെ വീട്ടില്‍ പോലിസ് നടത്തിയ റെയ്ഡില്‍ 57 ലക്ഷം രൂപയുടെ കള്ളനോട്ട്, ഇവ അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നടി ഉള്‍പ്പെടെ മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. സീരിയല്‍ നടി കൊല്ലം മുളങ്കാടകം വനിതാ ഐടിഐക്ക് സമീപം സൂര്യ (36), മാതാവ് രമാദേവി (56), സഹോദരി ശ്രുതി (29) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇടുക്കി മുരിക്കാശ്ശേരി വാത്തിക്കുടി സ്വദേശി വെള്ളുകുന്നേല്‍ ലിയോ (സാം- 44), കരുനാഗപ്പള്ളി അത്തിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ (46), പുറ്റടി അച്ചക്കാനം കടിയന്‍ കുന്നേല്‍ രവീന്ദ്രന്‍ (58) എന്നിവരെ ഇടുക്കി അണക്കര പെട്രോള്‍ പമ്പിന് സമീപത്തു നിന്നു ഞായറാഴ്ച കള്ളനോട്ടുമായി പോലിസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സൂര്യയെ കുറിച്ചും കൊല്ലത്തെ നോട്ടടി കേന്ദ്രത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇതേത്തുടര്‍ന്ന്, ഇന്നലെ രാവിലെ മൂന്നോടെ ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘം കൊല്ലത്തെ സൂര്യയുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.
രാവിലെ 10 വരെ നീണ്ട പരിശോധനയില്‍ വീട്ടില്‍ നിന്നു കള്ളനോട്ടുകള്‍, ഇവ അച്ചടിക്കാ ന്‍ ഉപയോഗിച്ചിരുന്ന മെഷീന്‍, കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്തവയിലേറെയും 500ന്റെയും 200ന്റെയും നോട്ടുകളാണ്. ആഡംബര വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസമായി കള്ളനോട്ടടി നടക്കുന്നുണ്ടെന്നും പോലിസ് അറിയിച്ചു. ഇവര്‍ അച്ചടിക്കുന്ന കള്ളനോട്ട് ഒറ്റനോട്ടത്തില്‍ വ്യാജനാണെന്നു കണ്ടെത്താ ന്‍ കഴിയില്ല. അള്‍ട്രാ വയലറ്റ് രശ്മികളുടെ സഹായത്തോടെയാണ് ഇവയെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED STORIES

Share it
Top