ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വിസി ഡോ. പി കെ രാധാകൃഷ്ണനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ ബുധനാഴ്്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ജീവനക്കാരി ല്‍ ചിലരെ ഉപയോഗിച്ച് സര്‍വകലാശാലയിലെ അതീവ രഹസ്യസ്വഭാവമുള്ള ഫയലുകള്‍ കടത്തിക്കൊണ്ടുപോയി പരീക്ഷാ നടത്തിപ്പുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് യോഗം ശുപാര്‍ശ ചെയ്തത്. വിസി സ്ഥാനം ഒഴിഞ്ഞശേഷം രാധാകൃഷ്ണന്‍ ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍, 2016ലെ എല്‍എല്‍ ബി പുനര്‍മൂല്യനിര്‍ണയത്തെ സംബന്ധിച്ച വിവരം നല്‍കിയിരുന്നു. ഒരു വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. യോഗത്തില്‍ വിസി ചുമതല വഹിക്കുന്ന കണ്ണൂര്‍ വിസി ഡോ. ഗോപിനാഥരവീന്ദ്രന്‍ അധ്യക്ഷനായിരുന്നു.

RELATED STORIES

Share it
Top