ക്രൊയേഷ്യ 1998ലെ ലോകകപ്പിന്റെ അദ്ഭുതം

1991 ജൂണ്‍ എട്ടിനാണു ഫെഡറല്‍ റിപ്ലബിക് ഓഫ് യൂഗോസ്ലോവാക്യ വിഭജിച്ച് ക്രൊയേഷ്യ രൂപീകൃതമായത്. 1992 മെയ് 22ന് അവര്‍ക്ക് ഐക്യരാഷ്ട്രസഭാ അംഗത്വം ലഭിച്ചു. ആറു വര്‍ഷങ്ങള്‍ക്കു ശേഷം 1998 ലോകകപ്പിലേക്ക് അവര്‍ക്ക് യോഗ്യതയും ലഭിച്ചു. ആരവങ്ങളും ആര്‍പ്പുവിളികളുമൊന്നുമില്ലാതെ എത്തിയ ശേഷം സെമിഫൈനല്‍ വരെയെത്തി ഫ്രാന്‍സില്‍ അദ്ഭുതം സൃഷ്ടിച്ച ടീമായിരുന്നു ക്രൊയേഷ്യ.
ഗ്രൂപ്പ് പോരാട്ടങ്ങള്‍ മുത ല്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള ലൂസേഴ്‌സ് ഫൈനല്‍ വരെ ക്രൊയേഷ്യയുടെ മല്‍സരങ്ങള്‍ ആവേശം നിറഞ്ഞതായിരുന്നു. ലോകകപ്പ് കിരീടനേട്ടത്തിന് സാധ്യത കല്‍പ്പിച്ചിരുന്ന ഹോളണ്ട് പോലും അന്ന് ക്രൊയേഷ്യക്കു മുന്നി ല്‍ തകര്‍ന്നടിഞ്ഞു. ഫുട്‌ബോ ള്‍ പ്രവചനക്കാര്‍ പിന്നീട് കിരീടം പോലും നേടാന്‍ സാധ്യതയുള്ള ടീമായി ക്രൊയേഷ്യയെ വിലയിരുത്തി.
1998 ജൂലൈ എട്ടിന് സ്റ്റാഡെഫ്രാന്‍സില്‍ നടന്ന സെമിയില്‍ ആതിഥേയരായ ഫ്രാ ന്‍സിനെതിരേ 46ാം മിനിറ്റില്‍ സുക്കര്‍ നേടിയ ഗോളിലൂടെ ക്രൊയേഷ്യ മുന്നില്‍. ആതിഥേയര്‍ ഞെട്ടിത്തരിച്ചു പോയ നിമിഷം. എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ത്തന്നെ ഫ്രാന്‍സ് ഗോള്‍ മടക്കി. ലിലിയന്‍ തുറാം നേടിയ ഇരട്ട ഗോളിലൂടെ ഫ്രഞ്ച്പട കലാശപ്പോരാട്ടത്തിനു യോഗ്യത നേടി. എന്നാല്‍ ലൂസേഴ്‌സ് ഫൈനലില്‍ കരുത്തരായ ഹോളണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് മൂന്നാംസ്ഥാനവും സ്വന്തമാക്കിയായിരുന്നു ക്രൊയേഷ്യയുടെ മടക്കം.
സെമിയില്‍ 46ാമത്തെ മിനിറ്റില്‍ ക്രൊയേഷ്യയെ മുന്നിലെത്തിക്കുകയും ലൂസേഴ്‌സ് ഫൈനലിലും ഗോള്‍നേടുകയും ചെയ്ത ആ ഒമ്പതാം നമ്പര്‍ കുപ്പായക്കാരന്‍ ദാവോര്‍ സൂക്കേറാണ് ഇപ്പോഴത്തെ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് എന്നത് മറ്റൊരു യാദൃച്ഛികതയാണ്.

RELATED STORIES

Share it
Top