ക്രുണാല്‍ വെടിക്കെട്ടില്‍ പഞ്ചാബ് മുട്ടുകുത്തി; മുംബൈക്ക് ആവേശ ജയംഇന്‍ഡോര്‍: അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ക്രുണാല്‍ പാണ്ഡ്യയുടെ കരുത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിന് ആവേശ ജയം. ആറ് വിക്കറ്റിനാണ് നിലവലിലെ ചാംപ്യന്‍മാരായ മുംബൈ ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
തോല്‍വിയെ മുന്നില്‍ക്കണ്ട മുംബൈയ്ക്ക് കരുത്തായത് 12 പന്തില്‍ 31 റണ്‍സുമായി പുറത്താവാതെ നിന്ന ക്രുണാല്‍ പാണ്ഡ്യയുടെ ബാറ്റിങാണ്. നാല് ഫോറും രണ്ട് സിക്‌സറുമാണ് ക്രുണാലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സൂര്യകുമാര്‍ യാദവ് (42 പന്തില്‍ 57) മുംബൈ നിരയിലെ ടോപ് സ്‌കോററായി. ഇഷാന്‍ കിഷന്‍ (25), ഹര്‍ദിക് പാണ്ഡ്യ (23) എന്നിവരും മുംബൈക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രോഹിത് ശര്‍മ (24*) പുറത്താവാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് കരുത്തായത് ക്രിസ് ഗെയ്‌ലിന്റെ (50) അര്‍ധ സെഞ്ച്വറിയാണ്. മാര്‍ക്കസ് സ്റ്റോണിസും (15 പന്തില്‍ 29) പഞ്ചാബ് നിരയില്‍ തിളങ്ങി. മുംബൈയ്ക്ക് വേണ്ടി മിച്ചല്‍ മഗ്ലെങന്‍, ജസ്പ്രീത് ബൂംറ, , ഹര്‍ദിക് പാണ്ഡ്യ, മായങ്ക് മാര്‍ക്കണ്ഡെ, ബെന്‍ കട്ടിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടു.

RELATED STORIES

Share it
Top