ക്രീസിലെ നായകന്‍ രാഷ്ട്രീയത്തിലും

ഇസ്‌ലാബാദ്: 'താന്‍ ഒരിക്കലും സ്വയം ഒരു സാധാരണ കളിക്കാരനായി പരിഗണിച്ചിരുന്നില്ല'. ആദ്യം ക്രിക്കറ്റ് മൈതാനത്തിലും പിന്നീട് രാഷ്ട്രീയ ഗോദയിലും തന്റെ വാക്ക് പാലിക്കുകയായിരുന്നു  ഇംറാന്‍ ഖാന്‍.
പാകിസ്താന്റെ  ക്രിക്കറ്റ് ടീമിനെ 1992ല്‍ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍  65ാം €വയസ്സില്‍  താന്‍  രാഷ്ട്രീയ നേതാവുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഓക്‌സ്ഫഡ് വിദ്യാഭ്യാസം നേടിയ ഇമ്രാന്‍ ഖാന്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം 1996ല്‍  തഹ്‌രീകെ ഇന്‍സാഫ് എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു. 99ല്‍ അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫിനെ അട്ടിമറിച്ചപ്പോള്‍ സൈനിക മേധാവി പര്‍വേസ് മുശര്‍റഫിനെ പിന്തുണയ്ക്കുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്തത്. എന്നാല്‍ പിന്നീട് ഇമ്രാന്‍ മുശര്‍റഫിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. 2002ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഇംറാന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കെപ്പട്ടത്.
2007ല്‍ മുശര്‍റഫ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ വിമര്‍ശിച്ചതിന് ഇമ്രാനെ അറസ്റ്റ് ചെയ്തു. 2008ല്‍ മുശര്‍റഫ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഇമ്രാന്‍ ഖാന്‍ ബഹിഷ്‌കരിച്ചു. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നയാ പാകിസ്താന്‍ എന്ന മുദ്രാവാക്യവുമായി ഇമ്രാന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തി. രാജ്യത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാര്‍ട്ടിയായി തെഹ്‌രികെ ഇന്‍സാഫ് ഉയര്‍ന്നുവന്നു.
2014ല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് പാകിസ്താനില്‍ രൂപംകൊണ്ട ജനകീയ പ്രക്ഷോഭത്തിന് ഇമ്രാന്‍ നേതൃത്വം നല്‍കി. പിന്നീട് കാനഡയില്‍ കഴിയുന്ന മതപണ്ഡിതന്‍ താബിറുല്‍ ഖാദിരിയുമായി ചേര്‍ന്ന നവാസ് ശരീഫ് സര്‍ക്കാരിനെതിരേ പ്രചാരണം ആരംഭിക്കുകയായിരുന്നു.
സൈനിക ഒത്തുകളി ആരോപണത്തിനിടയിലും രാജ്യത്തെ അഴിമതിമുക്തമാക്കുമെന്ന വാഗ്ദാന—മായിരുന്നു ഇംറാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ടുവച്ചത്.

RELATED STORIES

Share it
Top