ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്: ഒബിസി വിഭാഗത്തിന് പ്രത്യേക നിയമം

പരിഗണിക്കണംകൊച്ചി: പട്ടികജാതി വിഭാഗത്തിനുള്ളതുപോലെ പ്രത്യേക നിയമം ഒബിസിക്കു വേണ്ടിയും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കി കൃത്യമായ നടപടിക്രമങ്ങളിലൂടെ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവുമെന്ന് സംസ്ഥാന പിന്നാക്കവിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി ശിവരാജന്‍. മിശ്ര വിവാഹിതരായവരുടെ മക്കള്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതു സംബന്ധിച്ച് എറണാകുളം ഗവ. ഗസ്റ്റ്ഹൗസില്‍ നടത്തിയ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിശ്രവിവാഹത്തില്‍ ജനിക്കുന്ന കുട്ടിയുടെ ജാതിക്ക് ഭരണഘടനയുടെ വകുപ്പുകള്‍ പ്രകാരം പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടോ എന്ന വിഷയമാണ് അദാലത്തില്‍ ചര്‍ച്ചചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറു പരാതികളാണു ലഭിച്ചത്. ഉദ്യോഗസ്ഥരെയും പരാതിക്കാരെയും കേട്ടശേഷം നിയമം അനുശാസിക്കുന്നതരത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെയും അതിന്റെ പ്രായോഗിക വശങ്ങളെ യും പറ്റി വ്യക്തത ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരോട് റിപോ ര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ വിഷയം സംബന്ധിച്ച് അരൂര്‍ എംഎല്‍എ എ എം ആരിഫ് നിയമസഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്മീഷന്‍ സര്‍ക്കാരിലേക്കു നല്‍കുകയും നിയമസഭയില്‍ പിന്നാക്കവിഭാഗ ക്ഷേമമന്ത്രി എ കെ ബാലന്‍ മറുപടി നല്‍കുകയും ചെയ്തിട്ടുള്ളതാണെന്ന് കമ്മീഷന്‍ അറിയിച്ചു.

RELATED STORIES

Share it
Top