ക്രിസ്്മസിനും ജോലിക്കെത്തണം; ക്ഷീരസംഘം ജീവനക്കാര്‍ പ്രതിഷേധത്തില്‍

നിസാര്‍ ഇസ്മയില്‍

വാഴൂര്‍: ലോകമെമ്പാടുമുള്ള ജനത ക്രിസ്മസ് ആഘോഷിക്കുമ്പോള്‍  ക്ഷീര സംഘം ജീവനക്കാര്‍ മാത്രം ജോലിക്കെത്തണം. ക്ഷീര സംഘം ജീവനക്കാരെ അവധിയെടുക്കുന്നത് വിലക്കികൊണ്ടുള്ള നിലപാടാണ് ക്ഷീരവികസന വകുപ്പിന്റെ ജില്ലാ അധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്.
കാലാകാലങ്ങളായി വര്‍ഷത്തില്‍ തിരുവോണം, ക്രിസ്—മസ്, ബക്രീദ്, വിഷു, ഈസ്റ്റര്‍ തുടങ്ങി അഞ്ചു വിശേഷ ദിവസങ്ങളില്‍ രാവിലത്തെ പാല്‍ കളക്ഷന്‍ കഴിഞ്ഞ ശേഷം ക്ഷീരസംഘങ്ങള്‍ക്ക് അവധി ആയിരുന്നു.ക്ഷീരസംഘം ജീവനക്കാര്‍ക്ക് ആകെ കിട്ടിയിരുന്ന അംഗീകൃത അവധിയും വര്‍ഷത്തില്‍ ഈ അഞ്ച് ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ലഭിച്ചിരുന്ന ഈ അവധികളായിരുന്നു.എന്നാല്‍ കഴിഞ്ഞ ഓണം മുതല്‍ തിരുവോണ ദിവസവും ഉച്ചയ്ക്ക് ശേഷം ക്ഷീരസംഘങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ക്ഷീര വികസന വകുപ്പ് അധികൃതര്‍ ഉത്തരവിട്ടിരുന്നു.എന്നാല്‍ മുന്‍കാലങ്ങളിലെ പോലെ ഭൂരിഭാഗം ക്ഷീരസംഘങ്ങളും ഓണത്തിന് ഉച്ചയ്ക്കുശേഷം പ്രവര്‍ത്തിച്ചിരുന്നില്ല.എന്നാല്‍ ഏതാനും ദിവസം മുമ്പ് ക്ഷീരവികസന വകുപ്പ് ഇതു സംബന്ധിച്ച് കോട്ടയം ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. ക്രിസ്മസിന് ഉച്ചയ്ക്കുശേഷവും ക്ഷീരസംഘങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും, പ്രവര്‍ത്തിക്കാത്ത സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് ഉത്തരവ്. ഡിഡിയുടെ ഈ ഉത്തരവിനെതിരേയാണ് സംഘം ജീവനക്കാരുടെ ഇടയില്‍ നിന്നും പ്രതിഷേധമുയരുന്നത്.വിശേഷ ദിവസങ്ങളില്‍ ജീവനക്കാരുടെ അവധി നിഷേധിച്ച് അവരുടെ അവകാശങ്ങളില്‍ കൈകടത്തുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ വിശേഷ ദിവസങ്ങളിലെ അവധി കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് ചെയ്യുന്നത്.തുശ്ചമായ ശമ്പളത്തില്‍ പണിയെടുക്കുന്ന ക്ഷീര സംഘം ജീവനക്കാരോട് വകുപ്പ് അധികൃതര്‍ കാട്ടുന്ന അവഗണനയ്ക്കും, ജീവനക്കാരുടെ ആവകാശങ്ങളില്‍ കൈകടത്തുന്ന നിലപാടുകളും ചുണ്ടിക്കാട്ടി മുഖ്യമന്ത്രി, ക്ഷീരവികസന വകുപ്പു മന്ത്രി എന്നിവര്‍ക്കു പരാതി നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് ക്ഷീര സംഘം ജീവനക്കാര്‍ .

RELATED STORIES

Share it
Top