ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേക്ക്? നെയ്മറെ ടീമിലെത്തിക്കാനൊരുങ്ങി റയല്‍ മാഡ്രിഡ്


മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാനൊരുങ്ങി ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ്. റെക്കോഡ് തുകയ്ക്ക് റയലില്‍ നിന്ന് റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍യുവന്റസ് ശ്രമിക്കുന്ന വിവരം സ്പാനിഷ് സ്‌പോര്‍ട്‌സ് മാഗസീനായ മാര്‍സയാണ് റിപോര്‍ട്ടുചെയ്തത്. അഞ്ച് തവണ ബാലന്‍ഡിയോര്‍ പുരസ്‌കാരം ചൂടിയ റൊണാള്‍ഡോയുമായി നാല് വര്‍ഷത്തെ കരാറിനാണ് യുവന്റസ് ശ്രമിക്കുന്നതെന്നും മാര്‍സ റിപോര്‍ട്ട് ചെയ്തു. നിലവില്‍ 2021 വെരയാണ് റയല്‍ മാഡ്രിഡുമായി റൊണാള്‍ഡോയ്ക്ക് കരാറുള്ളത്.
അവസാന സീസണിലെ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിന് ശേഷം തന്നെ റയല്‍ മാഡ്രിഡ് വിടുന്നതിന്റെ സൂചനകള്‍ റൊണാള്‍ഡോ നല്‍കിയിരുന്നു. അപ്രതീക്ഷിതമായി റയലിന്റെ പരിശീലകനായിരുന്ന സിനദിന്‍ സിദാന്‍ വിരമിച്ചതും റൊണാള്‍ഡോയുടെ റയല്‍ വിടാനുള്ള സാധ്യത ഉയര്‍ത്തുന്നുണ്ട്.
അതേ സമയം റൊണാള്‍ഡോയ്ക്ക് പകരം പിഎസ്ജിയുടെ സൂപ്പര്‍ താരം നെയ്മറെ ടീമിലെത്തിക്കാനാണ് റയല്‍ ലക്ഷ്യമിടുന്നതെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബാഴ്‌സലോണയില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് പോയ നെയ്മര്‍ക്കായി വമ്പന്‍ ഓഫര്‍ തന്നെയാണ് റയല്‍ വാഗ്ദാനം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

RELATED STORIES

Share it
Top