ക്രിസ്തുമസ് ആഘോഷത്തിനിടെ ആര്‍എസ്എസ് പ്രാര്‍ത്ഥനാ കേന്ദ്രം അടിച്ചു തകര്‍ത്തു

കോയമ്പത്തൂര്‍: ക്രിസ്തുമസ് ആഘോഷത്തിനിടെ പ്രാര്‍ത്ഥനാ കേന്ദ്രം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കോയമ്പത്തൂര്‍ മാതംപാളയത്തിലെ കോട്ടായി പിരിവിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കേന്ദ്രമാണ് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ആക്രമണത്തില്‍ പാസ്റ്റര്‍ക്കും നിരവധി വിശ്വാസികള്‍ക്കും പരിക്കേറ്റു.

പ്രാര്‍ത്ഥനാ കേന്ദ്രത്തിന് സമീപത്ത് താമസിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സെല്‍വരാജനും ഇരുപതോളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്ന് പ്രാര്‍ത്ഥനാ കേന്ദ്രം അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് പാസ്റ്റര്‍ പറഞ്ഞു. പ്രാര്‍ത്ഥനാ കേന്ദ്രത്തിലുണ്ടായിരുന്ന വിശ്വാസികളെയും അവര്‍ ആക്രമിച്ചു. ക്രിസ്തുമസ് ആഘോഷം തടയുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തും നടക്കുന്നതുപോലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് സഭാ അധികാരികള്‍ പറഞ്ഞു.
തങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും സഭാ പാസ്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അനുമതിയില്ലാതെയാണ് സ്ഥലത്ത് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അവിടെ ആരാധന നടത്തുന്നതിന് തഹസില്‍ദാല്‍ അനുമതി നിഷേധിച്ചിരുന്നു.ഇരുവിഭാഗത്തും തെറ്റുണ്ടെന്നും പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top