ക്രിമിനലുകള്‍ക്ക് പോലിസ് സംരക്ഷണം നല്‍കുന്നു: യുഡിഎഫ്

വടകര: ഓര്‍ക്കാട്ടേരി, ഒഞ്ചിയം മേഖലകളില്‍ രാഷ്ട്രീയ എതിരാളികളുടെ വീടുകള്‍ തകര്‍ക്കുകയും കടകള്‍ കൊള്ളയടിക്കുകയും ഭീകര മര്‍ദനം അഴിച്ചു വിടുകയും ചെയ്ത സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരേയും ക്രിമിനലുകള്‍ക്ക് സമ്പൂര്‍ണ സംരക്ഷണ വലയം സൃഷ്ട്ടിക്കുന്ന പോലിസ് നടപടിയിലും പ്രതിഷേധിച്ച്  ഇന്ന് എടച്ചേരി പോലിസ് സ്റ്റേഷനിലേക്ക് നടക്കുന്ന ബഹുജന മാര്‍ച്ചില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഉന്നത പോലിസ് ഉേദ്യാഗസ്ഥരുടെ സാന്നിധ്യത്തില്‍ അക്രമങ്ങള്‍ അരങ്ങേറിയത്. അക്രമികളെ അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം പോലി സ് കൈയും കെട്ടി നോക്കി നി ല്‍ക്കുകയാണുണ്ടായതെന്നും നിയമവാഴ്ച സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പോലിസ് സിപിഎമ്മിന്റെ ഏറാന്‍ മൂളികളായി മാറിയിരിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. അക്രമം അരങ്ങേറുന്നതിനിടയില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികളെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ചു കൊണ്ടുപോയത് ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ്. പോ ലിസ് സ്റ്റേഷനുകളുടെ നിയന്ത്രണം ഇപ്പോള്‍ സിപിഎം ഏരിയാ സെക്രട്ടറിമാര്‍ക്കാണെന്നും അക്രമം ഏത് ഭാഗത്ത് നിന്നുണ്ടായാലും അപലപനീയമാണെന്നും നേതാക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. മാര്‍ച്ചിന് ശേഷം നടക്കുന്ന പ്രതിഷേധ പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി അംഗം അഡ്വ. ഐ മൂസ, കോട്ടയില്‍ രാധാകൃഷ്ണന്‍, കൂടാളി അശോകന്‍, ഒകെ കുഞ്ഞബ്ദുള്ള, ബാബു ഒഞ്ചിയം, സികെ മൊയ്തു പങ്കെടുത്തു. ഒഞ്ചിയം, ഓര്‍ക്കാട്ടേരി പ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും  വീടുകളും വാഹനങ്ങളും  കടകളും തീവയ്ക്കുകയും ചെയ്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന പോ ലിസ് നിലപാടില്‍ പ്രതിഷേധിച്ച് എടച്ചേരി പോ ലിസ് സ്റ്റേഷനിലേക്ക് നടത്തുന്ന ബഹുജനമാര്‍ച്ചില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് ആര്‍എംപിഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. പോലിസ് നോക്കി നില്‍ക്കേയാണ് എല്ലാ ആക്രമണങ്ങളും അരങ്ങേറിയത്. നേരിട്ട് പിടികൂടിയ സിപിഎം പ്രവര്‍ത്തകരെ സ്റ്റേഷന്‍ ഉപരോധം എന്ന നാടകം കളിച്ച് മോചിപ്പിച്ച പോലിസ് നടപടി അങ്ങേയറ്റം അപലപനീയമാണ്. സിപിഎം നേതാക്കന്‍മാര്‍ അക്രമകാരികളെ നയിക്കുകയും പോലിസിന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. തീ അണയ്ക്കാന്‍ എത്തിയ അഗ്‌നി ശമന സേനയേപ്പോലും ഇവര്‍ തടഞ്ഞത് പോലിസിന്റെ സിനിധ്യത്തിലാണ്. അതു കൊണ്ട് ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം ഉറപ്പുവരുത്താന്‍ ജനകീയ പ്രതിരോധമേ മാര്‍ഗമുള്ളു എന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

RELATED STORIES

Share it
Top